
ചെന്നിത്തല: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല സൗത്ത് 3189-ാം നമ്പർ ഡോ.പൽപ്പു സ്മാരക ശാഖായോഗത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ 12-ാമത് വാർഷികാഘോഷം വിവിധ ആദ്ധ്യാത്മികവൈദീക ചടങ്ങുകളാടെ നടന്നു. ജയദേവൻ ശാന്തികൾ വാർഷികപൂജയ്ക്ക് നേതൃത്വം നൽകി. ഇന്നലെ നടന്ന വാർഷികസമ്മേളന ഉദ്ഘാടനവും അവാർഡ്ദാനവും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് കെ.സഹദേവൻ തകിടിയിൽ അദ്ധ്യക്ഷത വഹിച്ചു.
ജയദേവൻ ശാന്തികൾ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖായോഗം നേതാക്കളായ പുരുഷോത്തമൻ, ബിജു പ്രാവേലിൽ, സോജീവ്, വിക്രമൻ, അനിൽ കുമാർ, സുരേന്ദ്രൻ പ്രാവേലിൽ, ഓമനക്കുട്ടൻ പ്രാവേലിൽ, സോമൻ പ്രാവേലിൽ, രമണി വിക്രമൻ, ബിനു ശശികുമാർ, ബിന്ദു ഗോപാലകൃഷ്ണൻ, ലത കൗണടിയിൽ, കുഞ്ഞുമോൾ തകിടിയിൽ, സരസമ്മ, മല്ലിക എന്നിവർ സംസാരിച്ചു. ജില്ലാ ഒളിംമ്പിക് കരാട്ടേ മത്സരത്തിൽ സ്വർണമെഡൽ ജേതാവ് മിഥുൻമനോഹരന് ശാഖായോഗം ഉപഹാരം ദയകുമാർ ചെന്നിത്തല നൽകി. തുടർന്ന് ഗുരുപൂജ പ്രസാദവിതരണവും വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവയോടെ വാർഷിക മഹോത്സം സമാപിച്ചു.ശാഖായോഗം സെക്രട്ടറി തമ്പി കൗണടിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശശികുമാർ നന്ദിയും പറഞ്ഞു.