vanitha-sangham

മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 1479 -ാംനമ്പർ ശാരദവിലാസം വനിതാസംഘത്തിന്റെ 26-ാമത് വാർഷികപൊതുയോഗവും മൈക്രോഫിനാൻസ് യൂണിറ്റുകളുടെ 16-ാമത് വാർഷികവും ഗുരുപൂജാഹാളിൽ നടത്തി. വനിതാസംഘം വൈസ് പ്രസിഡന്റ്‌ സുജാതാ നുന്നുപ്രകാശ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം മാന്നാർയൂണിയൻ കൺവീനർ പുഷ്പാശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതാ ഉത്തമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ്‌ എം. ഉത്തമൻ, വൈസ് പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുജസുരേഷ്( പ്രസിഡന്റ്‌), ലതാ ഉത്തമൻ (സെക്രട്ടറി), സുധാ വിവേക് (വൈസ് പ്രസിഡന്റ്‌), ഉൾപ്പെട്ട 11അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സിന്ധു അനിൽ നന്ദിയും പറഞ്ഞു.