
കുട്ടനാട്: കിടങ്ങറ എൻ കെ കമലാസനൻ നഗറിൽ നടന്ന സി പി ഐ വെളിയനാട് ലോക്കൽ സമ്മേളനം ജില്ലാ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്തു . വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി വിശ്വംഭരൻ അദ്ധ്യക്ഷനായി പി സി മോനിച്ചനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ, അസി. സെക്രട്ടറി ടി. ഡി സുശിലൻ, കെ. വി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. എൻ. മോഹനൻ സ്വാഗതം പറഞ്ഞു.