ചേർത്തല: ചേർത്തല പാണാവള്ളി തളിയാപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിൽ മകം, പൂരം മഹോത്സവങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി കെ.എസ്.ഷാജി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറിയ ഉത്സവം 15ന് ആറാട്ടോടെ സമാപിക്കും. ഇന്നത്തെ ക്ഷേത്ര വൈദിക ചടങ്ങുകൾക്കുശേഷം വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം, 8.30ന് തിരിപിടിത്തം, 9ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ, വെളുപ്പിന് 2ന് ആയില്യം പടയണി. 12ന് മകം മഹോത്സവ ദിനത്തിൽ വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം, രാത്രി 8.30ന് തിരിപിടിത്തം, 9ന് നൃത്തം, 9.30ന് ഹൃദയജപലഹരി, 11ന് ഗരുഡൻതൂക്കംവരവ്, വെളുപ്പിന് 3ന് പടയണി, 13ന് പൂരം മഹോത്സവത്തോടനുബന്ധിച്ച് രാവിലെ 10ന് പൂരമിടി, വൈകിട്ട് 6ന് കലംകരി വഴിപാട്, 7ന് വടക്കുംതെക്കും ചേരുവാര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപ്പൂരം വരവ്, രാത്രി 8.30ന് വലിയകാണിക്ക പ്രധാനം, 9ന് നാടകം പാട്ടുപാടുന്ന വെള്ളായി, 14ന് പള്ളിവേട്ട മഹോത്സവം, വൈകിട്ട് 6.30ന് പള്ളിവേട്ട, 15ന് വൈകിട്ട് 6.30ന് ശേഷം ആറാട്ട്, സ്പെഷ്യൽ പാണ്ടിമേളം. 21ന് ഏഴാംപൂജ, വൈകിട്ട് 6.30ന് കലംകരി, 7.30ന് ലയതരംഗം (ഇൻസ്ട്രമെന്റൽ ഫ്യൂഷൻ), 9.30ന് വടക്കേനട തുറന്ന് വടക്കുപുറത്ത് വലിയ ഗുരുതി.
ക്ഷേത്രം പ്രസിഡന്റ് എസ്. ഷോബിമോൻ, വൈസ് പ്രസിഡന്റ് എം.വി ബേബി, സെക്രട്ടറി പി.കെ സജിമോൻ, ജോ. സെക്രട്ടറി കെ. എം. സജീവ് കുമാർ, ട്രഷറർ പി. രജീഷ് എന്നിവരാണ് ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്.