ayyappanpillai
എസ്. അയ്യപ്പൻ പിള്ളൈ

ആലപ്പുഴ: മോഹന കാൻഡിൽ വർക്സ് ഉടമ വഴിച്ചേരി വാർഡ് കോൺവന്റ് സ്ക്വയർ ആർ.എസ്. ഭവനിൽ എസ്. അയ്യപ്പൻ പിള്ളൈ (75) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. വഴിച്ചേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുല്ലക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. വെള്ളാള സഭ ജില്ലാസെക്രട്ടറി, കേരള കാൻഡിൽ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, എം.ഒ.വാർഡ് നല്ലാൺ പിള്ളൈപെറ്റ അമ്മൻകോവിൽ മുൻ സെക്രട്ടറി, കോൺവെന്റ് സ്ക്വയർ റസിഡന്റ് അസോസിയേഷൻ (കോസ്റ) സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഭാര്യ: സാവിത്രി അയ്യപ്പൻ പിള്ളൈ, മക്കൾ: രാജേഷ് അയ്യപ്പൻ പിള്ളൈ, സുധീഷ് അയ്യപ്പൻ പിള്ളൈ. മരുമകൾ: മായ രാജേഷ്.