ചേർത്തല: എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി പടിഞ്ഞാറേ വട്ടക്കര 618ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം നടന്നു.യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാഷ് അവാർഡ് നൽകി ആദരിച്ചു.ഓഫീസ് കെട്ടിടം നിർമ്മിക്കാനും യോഗം തീരുമാനിച്ചു. രാധാകൃഷ്ണൻ തേറാത്ത് സ്വാഗതം പറഞ്ഞു. വിജയൻ മറ്റത്തിൽ, ടി.ഡി. ഭാർഗവൻ,ദാസൻ, ജയദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാധാകൃഷ്ണൻ തേറാത്ത്(പ്രസിഡന്റ്),വിജയൻ മറ്റത്തിൽ(വൈസ് പ്രസിഡന്റ്),ടി.ഡി.ഭാർഗവൻ(സെക്രട്ടറി),പുഷ്പദാസ് പാണ്ഡ്യാലയ്ക്കൽ(യൂണിയൻ കമ്മിറ്റി അംഗം)എന്നിവരേയും തിരഞ്ഞെടുത്തു.