കായംകുളം: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികദിനം ഇന്ന് രാവിലെ 11ന് പള്ളിക്കൽ മഹാകവി കുമാരനാശാൻ സെൻട്രൻ സ്കൂളിൽ ആഘോഷിക്കും.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഡോ.രഘു അഞ്ചയിൽ അദ്ധ്യക്ഷത വഹിയ്ക്കും. ഗായകരായ കൃഷ്ണപുരം കൃഷ്ണകുമാർ ,രാജി അഭിലാഷ്, നിഷ അജയൻ എന്നിവർ ആശാൻ കവിതകളുടെ ആലാപനം നടത്തും . സ്കൂൾ പ്രതിഭകളായ ദൃശ്യ, നയന എന്നിവർ ആശാൻ കവിതകളെ അധികരിച്ച് സംസാരിക്കും.