ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിൽ അനുശോചിച്ചു. വൈദികവൃത്തയോടൊപ്പം സാധാരണ ജനങ്ങളുടെ ദുരിതങ്ങളും കഷ്ടപാടുകളും തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനായി സഹാനുഭൂതയോടെ പ്രവർത്തിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിനു വേണ്ടി തികഞ്ഞ പ്രതിബദ്ധതയോടു കൂടിയ നിലപാടുകളായിരുന്നു കൈക്കൊണ്ടിരുന്നത്. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയുടെ വേർപാട് ആലപ്പുഴയിലെ പൊതു സമൂഹത്തിന് തീരാനഷ്ടമാണെന്ന് യൂണിയൻ കൗൺസിൽ അനുസ്മരിച്ചു. യൂണിയൻ പ്രസിഡന്റ് പി. ഹരിദാസിന്റ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് ബി. രഘുനാഥ് എന്നിവർ സംസാരിച്ചു.