ambala

അമ്പലപ്പുഴ :കരുമാടി ശ്രീഭൂതനാഥ വിലാസം എൻ.എസ്.എസ്. കരയോഗം 1049ന്റെ വാർഷിക പൊതുയോഗവും വിദ്യാഭാസ അവാർഡുദാന സമ്മേളനവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരുമാടി ഗോപകുമാർ അദ്ധ്യക്ഷനായി. പഞ്ചവാദ്യ സോപാന കലാകാരൻ കൃഷ്ണ പണിക്കർ, ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷ ബി.രാധാമണിയമ്മ, ചെറുകഥാകൃത്ത് സരസ്വതി വർമ്മ തുടങ്ങിയവരെ ആദരിച്ചു. വനിതാസമാജം പ്രസിഡന്റ് വസന്തകുമാരി, ഡി.ശ്യാമളയമ്മ, ഗോപിക്കുട്ടൻ നായർ, മധുസൂദനൻ പിള്ള, വിജയൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് സെക്രട്ടറി ബി.ഗോപകുമാർ സ്വാഗതവും ഖജാൻജി വി.സലിലകുമാർ നന്ദിയും പറഞ്ഞു.