
അമ്പലപ്പുഴ : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഓർമ്മപ്പെടുത്തി ക്രൈസ്തവ ദേവാലയങ്ങളിൽ നിന്ന് മരക്കുരിശും തോളിലേറ്റി മലയാറ്റൂർ തീർത്ഥാടന യാത്രയ്ക്കു തുടക്കമായി. ഓശാന ഞായറാഴ്ചയിലെ ദിവ്യബലിക്കും കുരുത്തോല പ്രദക്ഷിണത്തിനും ശേഷമാണ് ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് ചെറു സംഘങ്ങൾ യാത്ര തിരിച്ചത്. പ്രശസ്ത തീർഥാടന കേന്ദ്രമായ എടത്വ പള്ളിയിൽ നിന്ന് മലയാറ്റൂർ തീർത്ഥാടനത്തിന് പുറപ്പെട്ട 90അംഗ സംഘത്തിന് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും പള്ളി ഭാരവാഹികളും യാത്രഅയപ്പ് നൽകി.