ആലപ്പുഴ : കൊട്ടാരം ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാചരണം 13ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകത്തോടെ നടക്കും. രാവിലെ 6.30 ന് ഗണപതിഹോമം, 8ന് ഭാഗവതപാരായണം, 11ന് ഉച്ചപൂജ, 11.30ന് കലശാഭിഷേകം, ഉച്ചയ്ക്ക് 1ന് പ്രസാദ ഉൗട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് താലപ്പൊലി, 7.15ന് ഭഗവതിസേവ, 7.30ന് അത്താഴപൂജ, 8ന് ഭക്തിഗാനമേള, വലിയകുരുതി.