gggg

ഹരിപ്പാട്: എസ്.എൻ. ഡി.പി യോഗം കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയിൽ ഗുരുചൈതന്യം ഭഷ്യകിറ്റ് വിതരണം നടന്നു. പദ്ധതിയുടെ ഭാഗമായി ശാഖയിലെ 14 കുടുംബയൂണിറ്റുകളിൽ നിന്നും നറുക്കെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ വിതരണത്തിന്റെ നാലാം ഘട്ടമാണ് നടന്നത്. മേഖലാ കൺവീനറും യൂണിയൻ കൗൺസിലറുമായ ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി അനിത സാംബൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം സി.സജി നന്ദിയും പറഞ്ഞു.