
ആലപ്പുഴ: എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാഞ്ഞിരംചിറ സ്വദേശി അമീർ (25), പാതിരാപ്പള്ളി സ്വദേശി അഭിജിത്ത് (26) എന്നിവർ കഞ്ചാവുമായി പിടിയിലായി. കാഞ്ഞിരംചിറ ബീച്ച് ഭാഗത്ത് വച്ച് പിടിയിലായ അമീറിൽ നിന്ന് ഒരു കിലോ കഞ്ചാവും പൂങ്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ അഭിജിത്തിന്റെ സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവുമാണ് കണ്ടെടുത്തത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ ആചാരിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ജിജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റഹീം, എസ്.ദിലീഷ്, എസ്.അരുൺ, വി.കെ.വിപിൻ, പി.ജി.അരുൺ, എക്‌സൈസ് ഡ്രൈവർ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.