camp

പൂച്ചാക്കൽ : തിരുനല്ലൂർ ഗവ.ഹൈസ്ക്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അവധിക്കാല സ്പോർട്സ് ക്യാമ്പ് തുടങ്ങി. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. സെപക് താക്രോ, ഖോ ഖോ തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. നൂറ്റിരണ്ട് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. പി.ടി.എ. പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് മിനി, സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.