ചേപ്പാട്: എസ്.എൻ.ഡി.പി യോഗം കണിച്ചനല്ലൂർ തെക്ക് 4147-ാം നമ്പർ ശാഖയിലെ ഗുരുമന്ദിര പുനരുദ്ധാരണവും ദോഷപരിഹാരക്രിയകളും ഗുരുദേവദർശന ഏകദിന ദർശനജ്ഞാനയജ്ഞവും ഒാഫീസ് കെട്ടിടത്തിന്റെ സമർപ്പണവും ശാഖാ ഗുരുമന്ദിര സന്നിധിയിൽ ആചാര്യൻ ടി.പി. രവീന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഓഫീസ് കെട്ടിട സമർപ്പണയോഗം എസ്. എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റ് ശിവദാസന്റെ സ്മരണാർത്ഥം ഭാര്യയും മക്കളും ചേർന്ന് നിർമ്മിച്ചുനൽകുന്ന ഓഫീസ് കെട്ടിടം ഭാര്യ തുളസീഭായി സമർപ്പിച്ചു. യോഗം ഡയറക്ടർ എം.കെ. ശ്രീനിവാസൻ മുൻ ശാഖാ പ്രവർത്തകരെ ആദരിച്ചു. ഗുരുദേവ ദർശന പഠനവും നടന്നു.