
ഹരിപ്പാട്: തൃക്കുന്നപ്പുഴ പതിയാങ്കരയിൽ ശ്രീബുദ്ധൻ എന്ന മത്സ്യ ബന്ധന വള്ളത്തിന്റെ വല തീ കത്തി നശിച്ച സ്ഥലം രമേശ് ചെന്നിത്തല എം.എൽ.എ സന്ദർശിച്ചു . മത്സ്യഫെഡ് ചെയർമാനെ ഫോണിൽ വിളിച്ച് മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയം ഫിഷറീസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ , ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, ധീവരസഭ താലൂക്ക് പ്രസിഡന്റ് സുഭഗൻ , സെക്രട്ടറി അനിൽ ബി കളത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുബാറക് പതിയാങ്കര, വാർഡ് മെമ്പർ എസ്. ദീപു , പത്മജൻ, തമ്പി പതിയാങ്കര ,പ്രകാശൻ , ഉപേന്ദ്രൻ, സുമേഷ് പതിയാങ്കര , ഷാബു വട്ടച്ചാൽ, വിഷ്ണു ആർ ഹരിപ്പാട് എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.