
മാവേലിക്കര : പൊന്നാരം തോട്ടം ദേവി ക്ഷേത്രത്തിന്റെ തെക്ക് വശം മുനിസിപ്പൽ 20-ാം വാർഡിൽ തെളിയാതെ വഴിവിളക്കുകൾ. വാർഡിലെ റോഡിലും പാലത്തിലും വഴി വിളക്കുകൾ കത്താതായിട്ട് ഒന്നര വർഷത്തോളമായി. വഴി വിളക്കിനായി സ്ഥാപിച്ച പോസ്റ്റ് വള്ളിപ്പടർപ്പിൽ മൂടിയിരിക്കുകയാണ്. വെളിച്ചമില്ലാത്തതിനാൽ ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. വെളിച്ചമില്ലാത്തതിനാൽ പാലത്തിന്റെ കൈവരികളിലും, സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ സമൂഹൃ വിരുദ്ധരും മദ്യപാനികളും അഴിഞ്ഞാടുകയാണ്. മാവേലിക്കരയിൽ നിന്നും ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കും. സമീപ പ്രദേശങ്ങളിലേക്കും, ഹയർ സെക്കൻഡറി സ്കൂളിലേക്കും പോകുന്ന പ്രധാന റോഡാണ്.