
ഹരിപ്പാട്: വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച പാടശേഖരങ്ങളിലെ കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്നും 28 ൽ കടവ് കരിപ്പുഴ റോഡ് ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്നും സി.പി.ഐ പള്ളിപ്പാട് തെക്ക് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ജോയി പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, അസിസ്റ്റന്റ് സെക്രട്ടറി പി.ബി സുഗതൻ, ജില്ലാ കൗൺസിൽ അംഗം ഡി. അനീഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ യു.ദിലീപ്, സി.വി രാജീവ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ, ഗോപി ആലപ്പാട്, എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സി.ബി.സുഭാഷിനെയും അസി. സെക്രട്ടറിയായി ബിന്ദുകൃഷ്ണ കുമാറിനെയും തിരഞ്ഞെടുത്തു. കെ.കെ രവീന്ദ്രൻ, ആർ. രഞ്ജിനി, പ്രേംജിത്ത് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.