geg

ഹരിപ്പാട്: നല്ലാണിയ്ക്കൽ സർവീസ്‌ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ, കുടുംബശ്രീ, എസ്.എച്ച്.ജി, ജെ എൽ ജി എന്നീ വിഭാഗത്തിൽ ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുള്ള ഗ്രൂപ്പുകൾക്കായി ശില്പശാല നടത്തി. കാർത്തികപ്പള്ളി സഹകരണ അസി. രജിസ്ട്രാർ (ജനറൽ) ജി.ബബുരാജ് ഉദ്ഘാടനം ചെയ്തു. കൊല്ലം അർബൻ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ.ശ്രീകുമാർ ക്ലാസ്സെടുത്തു. പ്രസിഡന്റ്‌ കെ. ബോധാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ പെൻഷൻ ബോർഡ്‌ മുൻ മെമ്പർ കെ.രാജീവൻ, പി. വിജയൻ,സിന്ധു, ജയാ പ്രസാദ്,ബിനു പൊന്നൻ,ടി.ഡി.അജയൻ,ജെ.വിമൽകുമാർ,,കുമുദമ്മ എന്നിവർ സംസാരിച്ചു. എ.റാഫി സ്വാഗതവും ദിനമണി നന്ദിയും പറഞ്ഞു.