
ചേർത്തല: ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സുവർണ നേട്ടം. മുഹമ്മ എ.ബി.വിലാസം എച്ച്.എസ്.എസിലെ എം.ആർ.ആശംസ സബ് ജൂനിയർ വിഭാഗത്തിൽ 57 കിലോയിലാണ് സ്വർണം നേടിയത്.ദേശീയ സംസ്ഥാന മത്സരങ്ങളിലടക്കം മെഡലുകൾ നേടിയിട്ടുള്ള ആശംസ സ്‌കൂളിലെ എ.ബി.വി ജിമ്മിൽ കായികാദ്ധ്യാപകൻ വി.സവിനയന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്. ആര്യക്കര മൂപ്പൻ പറമ്പിൽ രാജി-ലേഖ ദമ്പതികളുടെ മകളാണ്.