ചാരുംമൂട് : ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് നാളെ കൊടിയേറും. 23 ന് കെട്ടുകാഴ്ചയോടെ സമാപിക്കും. നാളെ രാവിലെ 8 ന് ഭാഗവത പാരായണം, 12.30 ന് കൊടിയേറ്റ് സദ്യ ,രാത്രി 7.30 ന് ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. ഉത്സവ ദിനങ്ങളിൽ രാവിലെ 8 ന് ഭാഗവത പാരായണം , വൈകിട്ട് 6 ന് ദീപക്കാഴ്ച, തുടങ്ങിയ ചടങ്ങുകൾ നടക്കും. 16 ന് വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 21 ന് രാവിലെ 9 ന് ഉത്സവബലി,വൈകിട്ട് 3. 30 ന് തിരുവാഭരണ ഘോഷയാത്ര . 23 ന് രാവിലെ 7 ന് ശേഷം തിരുവാഭരണച്ചാർത്തും, തെക്കേത്തളത്തിൽ വല്യച്ഛന് പൂജയും നടക്കും. വൈകിട്ട് 3.30 ന് വർണാഭമായ കെട്ടുകാഴ്ച, 6.30 ന് വേലകളി , രാത്രി 11ന് ചലച്ചിത താരം ശാലുമേനോൻ വേഷമിടുന്ന നൃത്തനാടകം - ജടാമകുടം .