ph
P

വള്ളികുന്നം: കുളത്തിൽ വീണ് പടയണീവെട്ടം കൊച്ചുപറമ്പിൽ മോഹനൻ ​​- രഞ്ജിനി ദമ്പതികളുടെ ഏക മകൻ നയൻ മോഹൻ (18) മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം മുതൽ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നു. തിങ്കളാഴ്ച്ച രാവിലെ വീടിനു സമീപമുള്ള കുളത്തിനടുത്ത് ചെരുപ്പ് കാണപ്പെട്ടിരുന്നു. തുടർന്ന് കായംകുളത്തു നിന്നും ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. വള്ളികുന്നം കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്. വള്ളികുന്നം പൊലീസ് മേൽനടപടി സ്വീകരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.