venalmazha

ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ നൂറനാട്, പാലമേൽ പഞ്ചായത്തുകളിൽ വേനൽ മഴമൂലം കൃഷിനാശം ഉണ്ടായ പാട ശേഖരങ്ങളിൽ ജനപ്രതിനിധി - ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. കരിങ്ങാലിച്ചാൽ, പെരുവേലിച്ചാൽ പാടശേഖരങ്ങളിലെത്തി കർഷകരുമായി സംസാരിച്ച് നാശനഷ്ടം വിലയിരുത്തി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.രജനി, നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ലോക്ക് സ്റ്റാൻഡിxid കമ്മിറ്റി ചെയർ പേഴ്സൺ കെ.സുമ, അംഗം ജി.പുരുഷോത്തമൻ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജനി, പാലമേൽ കൃഷി ഓഫീസര തുടങ്ങിയവരാണ്എത്തിച്ചേർന്നത്. ഏകദേശം 5000ത്തോളം ഏക്കറിൽ നെൽകൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. മൂന്ന് കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ.