
അമ്പലപ്പുഴ: ദേശീയപാത പാതയിൽ പുറക്കാട് കുറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.ഇന്നലെ വൈകിട്ട് 6.30 ഓടെ പുറക്കാട് ഐ.ഒ.സി പമ്പിന് സമീപമായിരുന്നു മരം റോഡിലേക്കു വീണത്. തകഴി അഗ്നി രക്ഷാ യൂണിറ്റിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും, അമ്പലപ്പുഴ പൊലീസും ചേർന്ന് മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി.