
പൂച്ചാക്കൽ : കളിത്തട്ടിൽ കിരാതനും അർജ്ജുനനും നിറഞ്ഞാടിയത് ആസ്വദിക്കാനെത്തിയ ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി. പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ചാണ് ആറാട്ട് കഴിഞ്ഞെത്തിയ ഭഗവാൻ കിരാതമൂർത്തി ഭാവത്തിൽ ഭക്തർക്ക് ദർശനം നൽകിയത്. അർജ്ജുനനായി പള്ളിപ്പുറം സുനിൽകുമാറും കാട്ടാളനായി ആർ.എൽ. വി രഘുനാഥും കാട്ടാളത്തിയായി വെച്ചൂർ ഗിരീഷും ശിവനായി കലാശക്തി മണികണ്ഠനും അരങ്ങിനെ അവിസ്മരണീയമാക്കി.വൈക്കം കലാശക്തി സ്കൂൾ ഒഫ് ആർട്സ് ആണ് കിരാതം കഥകളി അവതരിപ്പിച്ചത്.