photo

ചേർത്തല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻസംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവൻ എന്നിവർ നയിക്കുന്ന സംസ്ഥാന പര്യടനത്തിന് 'തരംഗം' ചേർത്തല ഐ.എം.എയിൽ സ്വീകരണം നൽകി. വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളെ അപലപിച്ചും കൂട്ടായ പ്രവർത്തനത്തിന് ബോധവൽക്കരണം നടത്തിയുമാണ് പര്യടനം.സ്വീകരണ സമ്മേളനത്തിൽ മന്ത്റി പി. പ്രസാദ് മുഖ്യഅതിഥിയായി. ചേർത്തല ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ. ഷൈലമ്മ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ജോൺ മാത്യു,ഡോ. എബ്രഹാം നെയ്യാരപ്പള്ളി,ഡോ. ജി.ഗോപാലകൃഷ്ണപൈ എന്നിവർ സംസാരിച്ചു.