ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ വിഷുദിന ആഘോഷവും, പറയെടുപ്പും 15,16 തീയതികളിൽ നടക്കും. മുട്ടം, പരിമണം, കാണിച്ചനെല്ലൂർ, മലമേൽക്കോട്, മുക്കാട് തുടങ്ങിയ മേഖലകളിൽ പറയെടുപ്പിനായി ദേവി വീടുകളിൽ എത്തും. വിഷുവിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പറ എടുക്കുന്ന വീടുകൾക്ക് ദേവിയിൽ നിന്ന് വിഷുക്കൈനീട്ടം നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.