ചേർത്തല: തൈക്കൽ കുര്യാംപറമ്പ് ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം 14 മുതൽ 17വരെ നടക്കും.ഉത്സവദിനങ്ങളിൽ ഉച്ചക്ക് അന്നദാനം.14ന് രാവിലെ 10ന് കലശാഭിഷേകം, തുടർന്ന് സർപ്പംതുള്ളൽ.15ന് ഉച്ചക്ക് ഗന്ധർവ്വൻതുള്ളൽ,രാത്രി 8ന് പിന്നൽ തിരുവാതിര.16ന് ഉച്ചക്ക് വടിഎഴുന്നള്ളത്ത്.17ന് രാവിലെ 7.30ന് കലശപൂജകൾ,വൈകിട്ട് ദീപക്കാഴ്ചയുടെ ദീപ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ നിർവഹിക്കും.