മാവേലിക്കര : പത്തിയൂർക്കാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും ജനമൈത്രി പൊലീസ് സേനാംഗങ്ങൾ,​ അദ്ധ്യാപകർ എന്നിവരെ ആദരിക്കൽ ചടങ്ങ് 14ന് രാവിലെ 10ന് പത്തിയൂർക്കാല എം.എം.കെ.എം.എൽ.പി.എസിൽ നടക്കും. എസ്.കെ.ആർ.എ.പി പ്രസിഡന്റ് രമണി അദ്ധ്യക്ഷത വഹിക്കും.എസ്.കെ.ആർ.എ.പി സെക്രട്ടറി പൊതുയോഗം എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. എസ്.കെ.ആർ.എ.പി രക്ഷാധികാരി ലക്ഷ്മണൻ സ്വാഗതവും എസ്.കെ.ആർ.എ.പി ജോയിന്റ് സെക്രട്ടറി ഷാജി നന്ദിയും പറയും. വൈകിട്ട് 3ന് പൊതുസമ്മേളനം പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഉദ്ഘാടനം ചെയ്യും.