photo
ആനന്ദൻ

ചേർത്തല: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാർഡ് തൈവെപ്പിൽ ആനന്ദൻ (72)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കഞ്ഞിക്കുഴി രംഗകലയ്ക്ക് പടിഞ്ഞാറ് നെടുമ്പ്രം പാൽ സൊസൈ​റ്റിക്ക് സമീപമായിരുന്നു അപകടം. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനന്ദൻ കർഷകനാണ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സ്മിത്ത്, സജിത്ത്.