
ചേർത്തല: പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ അറുപതാമത് വാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പറയകാട് 684,4365 ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ യോഗം ജനറൽ സെക്രട്ടറിയുടെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ശാഖാ തല ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിച്ചു.ചടങ്ങിൽ യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം വി. ശശികുമാർ,യൂത്ത് മൂവ്‌മെൻറ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട്,ശാഖാ പ്രസിഡൻറ് ബിജു പൊന്നിൻകണ്ടം,ശാഖാ കൺവീനർ സുനിമോൻ, ചെയർമാൻ ഉദയൻ കൈതക്കാട് വൈസ് പ്രസിഡൻറ് ഭദ്രൻ,എസ്.എൻ.ഡി.പി യോഗം ബോംബെ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബാലേഷ് ഹരികൃഷ്ണ , സുധാകരൻ കണിച്ചുകാട്ട്,മഹേഷ്,സുബാഹു,അശോകൻ,മധു,രമേശ് ബാബുലാൽ,സുഭാഷ് പാടത്ത്,സന്തോഷ് മരോട്ടിക്കൽ, നടേശൻ,സജി കൂട്ടുങ്കൽ തറ,സിനേഷ്,പ്രിൻസ് ബാബു, പ്രിൻസ് മരോട്ടിക്കൽ, ദിലീപ് ദാസ് എന്നിവർ സംസാരിച്ചു.