
മാന്നാർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി 2017 ജൂലായ് 3 ന് നൽകിയ വിധി പൂർണമായും നടപ്പാക്കാതെ പൊതുജനാഭിപ്രായം സംഘടിപ്പിച്ച് വിധി അട്ടിമറിക്കാനായി നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ നീക്കം നടത്തുകയാണെന്ന് കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം (മുട്ടേൽ പള്ളി) ഇടവക ആരോപിച്ചു. കുർബാനയ്ക്കു ശേഷം ദേവാലയാങ്കണത്തിൽ നടത്തിയ യോഗത്തിൽ ഇടവകയുടെ പ്രതിഷേധം വികാരിയും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ.ഫാദർ മത്തായി കുന്നിൽ രേഖപ്പെടുത്തി. ഇടവക ട്രസ്റ്റി സി.എം സാമുവേൽ, സെക്രട്ടറി ബിനു ചാക്കോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.