അമ്പലപ്പുഴ: മൊബൈൽ ഷോപ്പി​ന്റെ ഷട്ടറുകൾ കുത്തിത്തുറന്ന് ഫോണുകൾ മോഷ്ടി​ച്ചു. പുന്നപ്ര മാർക്കറ്റിന് കിഴക്ക് ന്യൂ ഗസൽ മൊബൈൽ ഷോപ്പി​ലാണ് മോഷണം നടന്നത്. 6 മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി ഉടമ പൊലീസിൽ പരാതി നൽകി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തുറന്ന നിലയിൽ കാണപ്പെട്ടത്.പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.