അരൂർ: താലൂക്ക് എസ്.സി ആൻഡ് എസ്. ടി. കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനാഘോഷം നാളെ രാവിലെ 9 ന് എരമല്ലൂർ പൈങ്ങാകുളം പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ സി .കെ.രാജേന്ദ്രൻ, കൺവീനർ ദിവാകരൻ കല്ലുങ്കൽ എന്നിവർ അറിയിച്ചു. പുഷ്പാർച്ചന, മധുര പലഹാര വിതരണം, അനുസ്മരണ സമ്മേളനം, വിദ്യാഭ്യാസ മികവിന് ആദരം എന്നിവയാണ് പരിപാടികൾ.