
മാന്നാർ: കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്കിന്റെ വിഷു-ഈസ്റ്റർ-റംസാൻ വിപണി ആരംഭിച്ചു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡും കുട്ടമ്പേരൂർ 611-ാം നമ്പർ സർവീസ് സഹകരണ ബാങ്കും ചേർന്നാണ് വിഷു-ഈസ്റ്റർ-റംസാൻ വിപണി ആരംഭിച്ചത്. മാന്നാർ കോയിക്കൽ ജംഗ്ഷനിലുള്ള ബാങ്കിന്റെ നീതി സൂപ്പർമാർക്കറ്റിൽ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള നിർവഹിച്ചു. 12 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി നിരക്കിലും മറ്റ് സാധനങ്ങൾക്ക് 15 മുതൽ 30ശതമാനം വരെ വിലക്കുറവിലും ലഭിക്കും. ഭരണസമിതി അംഗങ്ങളായ വി.ആർ.ശിവപ്രസാദ്, രാജേന്ദ്രപ്രസാദ്, ജയചന്ദ്രൻപിള്ള, സുധിൻ.പി.സുകുമാർ, ഹരികൃഷ്ണൻ.ജി, കെ.സുധാമണി അർച്ചന, പ്രീതാഭായി, സെക്രട്ടറി സജികുമാർ എന്നിവർ പങ്കെടുത്തു. ആദ്യവില്പന മാന്നാർ ഗ്രാമപഞ്ചായത്തംഗം വി.ആർ ശിവപ്രസാദ് നിർവഹിച്ചു.