tur

തുറവൂർ:തുറവൂർ 935-ാം നമ്പർ സഹകരണ ബാങ്ക് വിഷു -ഈസ്റ്റർ-റംസാൻ വിപണി ആരംഭിച്ചു. പാട്ടുകുളങ്ങര ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എ.നന്ദകുമാർ വിതരണോദ് ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ.പ്രതീഷ് പ്രഭു ഭരണസമിതി അംഗങ്ങളായ കെ.എസ്.സുരേഷ് കുമാർ, കെ കരുണാകരൻ, ഡി.ഗോപിനാഥഷേണായ്, എൻ. രൂപേഷ്, വി എൻ. നന്ദകുമാർ, ഡി. ജയരാമൻ, രോഹിണി സത്യനാഥ്, സന്ധ്യ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.