
പൂച്ചാക്കൽ: അരൂക്കുറ്റിയിൽ പണി പൂർത്തിയാകാതെ കിടന്ന പൊലീസ് ഒൗട്ട് പോസ്റ്റിന് ഒടുവിൽ മോചനമാകുന്നു. കെട്ടിടത്തിന്റെ നിർമാണം പഞ്ചായത്ത് ഏറ്റെടുക്കുന്നതോടെയാണിത്.
കെട്ടിടത്തിന്റെ ഇനിയുള്ള പണിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാൻ അരൂക്കുറ്റി പഞ്ചായത്ത് തയ്യാറാണെന്ന് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അറിയിച്ചു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ് കെട്ടിടം. അത് വിട്ടു കിട്ടുവാൻ ബന്ധപെട്ട വകുപ്പുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഔട്ട് പോസ്റ്റ് ഉടൻ തന്നെ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അരൂർ എം.എൽ.എ ദലീമ ജോജോയുടെ ഓഫീസിൽ നിന്നും അറിയിച്ചു. അരൂക്കുറ്റിയിൽ എത്തുന്ന ക്രിമിനൽ പശ്ചാത്തലം ഉള്ളവർ നടത്തുന്നവർക്കെതിരെ സത്വര നടപടിയെടുക്കുവാൻ ഔട്ട് പോസ്റ്റ് അത്യാവശ്യമാണ്. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.