kp

ആലപ്പുഴ: ദേശീയ ഡ്രാഗൺ ചാമ്പ്യൻ ഷിപ്പിൽ ആദ്യമായി പങ്കെടുത്ത കേരളാപൊലീസ് ടീമിന് നാലു
മെഡലുകൾ ലഭിച്ചു. പുരുഷ, വനിതാ ടീമുകൾ രണ്ടുവീതം വെള്ളിയും വെങ്കലവും നേടി. നെഹ്റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളിൽ പങ്കെടുത്ത പൊലീസ് ടീം അംഗങ്ങളിൽ നിന്നും 14 വനിതകളെയും, 26 പുരുഷ താരങ്ങളെയും ചേർത്തുള്ള 40അംഗ ടീമാണ് 9ാമത് ദേശീയ ഡ്രാഗൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ടിമുകളിൽ കൂടുതൽപേരും ആലപ്പുഴ ജില്ലയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. മത്സരങ്ങൾക്ക് ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവിന്റെ മേൽനോട്ടത്തിൽ ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാണ്ടന്റ് വി.സുരേഷ് ബാബു നേതൃത്വം നൽകി.