കായംകുളം : എസ്.എൻ.ഡി.പി യോഗം 272-ാം നമ്പർ പള്ളിപ്പാട് ശാഖയുടെ വാർഷിക പൊതുയോഗം 17ന് വൈകിട്ട് 3ന് കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ശാഖ ഒാഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം നിർവഹിക്കും. ശാഖായോഗം സെക്രട്ടറി സഹദേവൻ എം.മംഗലപ്പള്ളിൽ സ്വാഗതം പറയും. യൂണിയൻ കൗൺസിലറും മേഖലാ കൺവീനറുമായ പൂപ്പള്ളിൽ കെ.മുരളീധരൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഗീതാഞ്ജലി നന്ദിയും പറയും.