sachu

ആലപ്പുഴ: കഴിഞ്ഞ മാർച്ച് 27ന് തിരുവിളക്ക് അമ്പലത്തിന് സമീപം മണ്ണഞ്ചേരി സ്വദേശി അമലിനെ കുത്തിയും, വെട്ടിയും പരിക്കേൽപ്പിച്ച കേസിൽ ആര്യാട് അവലൂക്കുന്ന് നികർത്തിൽ വീട്ടിൽ ശരത് (21), സച്ചുരാജ് (27) എന്നിവരെ ആലപ്പുഴ
ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ കെ.പി.വിനോദ്, എ.എസ്.ഐ സജീവ്, സീനിയർ സി.പി.ഒമാരായ സുധി, ബിനോജ്, സി.പി.ഒ മാരായ സുഭാഷ്, ശ്യാം, ജോസഫ് ജോയ് എന്നിവർ ചേർന്ന് മൂന്നാറിൽ നി​ന്ന് പിടികൂടി. കോടതിയിൽ
ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.