
അരൂർ: ജി.ഷൺമുഖൻപിള്ള സ്മാരക ലൈബ്രറി യ്ക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ചു. അരൂർ കെൽട്രോണിന് സമീപമാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അഫിലിയേഷൻ സർട്ടിഫിക്കറ്റ് ലൈബ്രറി ഭാരവാഹികൾക്ക് കൈമാറി. സി.ബി.ചന്ദ്രബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വിജയകുമാരി,ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.പുഷ്പൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ ,പി.ടി.പ്രദീപൻ,ലൈബ്രറി ജോയിന്റ് സെക്രട്ടറി എ.എസ്.ബിനു എന്നിവർ സംസാരിച്ചു.