
ഹരിപ്പാട് : വിഷു ഈസ്റ്റർ- റംസാൻ ഉത്സവ കാലത്തെ നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കാൻ കൺസ്യൂമർഫെഡ് സഹകരണത്തോടെ ഹരിപ്പാട് സർവീസ് സഹകരണ ബാങ്ക് ഉത്സവ ചന്ത ആരംഭിച്ചു. സി.പി.എം ഹരിപ്പാട് ഏരിയ സെക്രട്ടറി എൻ.സോമൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എൻ.എൻ നമ്പി അദ്ധ്യക്ഷനായി. ആദ്യവില്പന കെ. മോഹനൻ നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ നന്ദകുമാർ, പ്രഭാകൃഷ്ണൻ പുഷ്പ മോഹൻ, ശോഭന എന്നിവർ സംസാരിച്ചു. ബോർഡ് അംഗം സതീഷ് ആറ്റുപുറം സ്വാഗതവും സെക്രട്ടറി എം. പദ്മകുമാർ നന്ദിയും പറഞ്ഞു.