ambala

അമ്പലപ്പുഴ : വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അമ്പലപ്പുഴ പ്രോജക്ട് സമ്മേളനം സി.പി. എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഗീതാ ബാബു അദ്ധ്യക്ഷയായി.ഭാരതി രക്തസാക്ഷിപ്രമേയവും ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എൻ. സരള, എ .പി. ഗുരുലാൽ, വി .എസ്. മായാദേവി, ജെ. ജയകുമാർ,ശ്രീജാ രതീഷ്, മേരി യേശുദാസ്, വൈ പ്രദീപ് എന്നിവർ സംസാരിച്ചു. കെ. സുമ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : പി ബി ഗീത(പ്രസിഡന്റ്), ഭാരതി (വൈസ് പ്രസിഡന്റ്), മേരി യേശുദാസ് (സെക്രട്ടറി), ഷൈലജ (ജോയിന്റ് സെക്രട്ടറി).