
മാവേലിക്കര: ചെന്നിത്തല, തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ വിഷു, ഈസ്റ്റർ,റംസാൻ വിപണി ആരംഭിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിനോടനുബന്ധിച്ചുള്ള നീതി സ്‌റ്റോറിൽ ആരംഭിച്ച വിപണിയിൽ സർക്കാർ സബ്‌സിഡിയോടെ അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി പതിമൂന്നോളം സാധനങ്ങളും മറ്റുള്ള നിത്യോപതയോഗസാധനങ്ങളും ലഭിക്കും. വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ,എം.സോമനാഥൻപിള്ള, ബഹനാൻ ജോൺ മുക്കത്ത് തുടങ്ങിയവർ സംസാരിച്ചു.