മാവേലിക്കര: ഭാരത സ്വാതന്ത്റത്തിന്റെ 75-ാം വാർഷികം ഭാരത സർക്കാരും ദേശീയ പ്രസ്ഥാനങ്ങളും അമൃതോത്സവമായി ആചരിക്കുന്നതിന്റെ ഭാഗമായി മാവേലിക്കരയിൽ അമൃതോത്സവം സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനം ആഘോഷിക്കുന്നു. 14ന് വൈകിട്ട് 3.30ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ നടക്കുന്ന ജന്മദിനാഘോഷം കെ.പി.എം.എസ് മുൻ സംസ്ഥാന പ്റസിഡന്റ് എൻ.കെ.നീലകണ്ഠൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്റീകുമാർ അദ്ധ്യക്ഷനാവും. കവിയത്രി കണിമോൾ മുഖ്യാതിത്ഥിയായിരിക്കും.