കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ആനപ്രമ്പാൽ 24-ാം നമ്പർ ശാഖയിൽ ഗുരുദേവ - ശ്രീസുബ്രഹ്‌മണൃ സ്വാമി ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5 ന് സാംസ്‌കാരിക സമ്മേളനവും ആദരിക്കൽ ചടങ്ങും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇൻ ചാർജ് പി. കെ ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. കായംകുളം എം. എൽ. എ യു. പ്രതിഭ, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ടീച്ചർ, എസ്. എൻ. ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളി വികാരി ഫാ. ഷിബു അനുഗ്രഹ പ്രഭാഷണം നടത്തും. കുട്ടനാട് സൗത്ത് യൂണിയൻ ജോയിന്റ് കൺവീനർ എ. ജി സുഭാഷ്, ശാഖാ യൂണിയൻ കമ്മിറ്റി അംഗം കെ. വി മോഹനൻ,ആശാൻ സ്മാരക ട്രസ്റ്റ് കമ്മിറ്റി അംഗം ടി. കെ സുന്ദരേശൻ, വനിതാ സംഘം പ്രസിഡന്റ് സുജി സന്തോഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനോച്ചൻ ആലുംമൂട്, ചർച്ചാ വേദി സെക്രട്ടറി ആർ മോഹനൻ, ബാലജന യോഗം സെക്രട്ടറി ശ്രീരാഗ് സജീവ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ശശി കുന്നേൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി ലൗസി ഗണേശ് നന്ദിയും പറയും.
ജാനകി മന്ദിരത്തിൽ ജാനകിയമ്മയുടെ സ്മരണയ്ക്ക് ഗുരുദേവ ക്ഷേത്രം നിർമ്മിച്ച് ശാഖാ യോഗത്തിന് സമർപ്പിച്ച മകൻ പി.കെ ഗോപിനാഥനെ മന്ത്രി പി പ്രസാദും ശാഖാ മുൻ പ്രസിഡന്റ് എൻ. കെ പുരുഷോത്തമനും ആദരിക്കും.