photo

ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഥമ സെക്രട്ടറിയും മഹാകവിയും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന കുമാരനാശാന്റെ 150ാം ജന്മദിനം എസ്.എൻ.ഡി.പി യോഗം ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിൽ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. ചേർത്തല യുണിയൻ ഹാളിൽ ചേർന്ന ചടങ്ങ് യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ​ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ബോർഡ് അംഗം അനിൽ ഇന്ദീവരം, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, സൈബർ സേന സംസ്ഥാന കൺവീനർ ധന്യസതീഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുൻ കൗൺസിലർമാരായ ബിജുദാസ് ,ടി.സത്യൻ, യൂത്ത് മൂവ്‌മെന്റ് ജില്ല കമ്മ​റ്റി അംഗം പ്രിൻസ് മോൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി കൺസിലർ ബൈജു ഗോകുലം, വനിതാ സംഘം കൗൺസിലർമാരായ സുനിത, അമ്പിളി അപ്പുജി, സൈബർ സേന താലൂക്ക് ചെയർമാൻ അനിൽ രാജ് പീതാംബരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിയുക്ത ബോർഡംഗം ബൈജു അറുകുഴി സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട് നന്ദിയും പറഞ്ഞു.

കണിച്ചുകുളങ്ങര യൂണിയനിൽ നടന്ന ജന്മദിനാഘോഷം യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.സോമൻ, കെ.സി. സുനീത്ബാബു,സിബി നടേശ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു സ്വാഗതവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.