
ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിതകൾക്ക് സ്വയം തൊഴിൽ എന്ന പദ്ധതിയുടെ ഭാഗമായി ചുനക്കരയിൽ ആരംഭിച്ച ടെയ്ലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി നിർവ്വഹിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ , ബ്ളോക്ക് പഞ്ചായത്തംഗം എൽ.പ്രസന്നകുമാരി , ജീവനം യൂണിറ്റ് സെക്രട്ടറി കവിത മുരളി, ബി.ഡി.ഒ ദിൽഷാദ്, ബ്ളോക്ക് വ്യവസായ ഓഫീസർ വി.അശോകൻ, സി.ഡി.എസ് ചെയർ പേഴ്സൺ സുധാദേവി തുടങ്ങിയവർ പങ്കെടുത്തു.