kumaranashan

മാന്നാർ: എസ്.എൻ.ഡി.പി യോഗം സ്ഥാപക ജനറൽസെക്രട്ടറിയും മലയാളത്തിന്റെ മഹാകവിയുമായ കുമാരനാശാന്റെ 150-ാം ജന്മദിനം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. രാവിലെ 10 ന് മഹാകവിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം യൂണിയൻ ഹാളിൽ നടന്ന ജന്മദിനാഘോഷത്തിന് യൂണിയൻകൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല അനുസ്മരണ പ്രഭാഷണം നടത്തി. വനിതാസംഘം, യൂത്ത്മൂവ്മെന്റ് നേതാക്കളായ സുജാത നുന്നു പ്രകാശ്, അജിമുരളി, ചന്ദ്രിക റെജി, അനീഷ് ചേങ്കര, ബുധനൂർ 66-ാം നമ്പർ ശാഖായോഗം സെക്രട്ടറി സദാശിവിപ്പണിക്കർ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് സ്വാഗതവും വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാശശികുമാർ നന്ദിയും പറഞ്ഞു.