മാന്നാർ: ചെന്നിത്തല തെക്ക് ചാല ശ്രീമഹാദേവക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മ പുതുതായി നിർമ്മിച്ച തിടമ്പ്, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ സമർപ്പണം നാളെ നടക്കും. പ്രദോഷദിനമായ നാളെ വൈകിട്ട് 6 ന് ചാല ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ തൃപ്പെരുന്തുറ മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഇറമ്പമൺ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനത്തിന് ശേഷം മുടവണ്ടൂർ ദേവീക്ഷേത്രത്തിൽ നിന്നും താലപ്പൊലി, വാദ്യമേളം, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തി സമർപ്പണം നടത്തും. തുടർന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജെ.മധുസൂദനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുമോദന യോഗത്തിൽ ശില്പികളെ ആദരിക്കുമെന്ന് ക്ഷേത്രഉപദേശക സമിതി സെക്രട്ടി കെ.രാജപ്പനും വൈസ് പ്രസിഡന്റ് ഉണ്ണികൃഷണൻ തൂമ്പിനാത്തും അറിയിച്ചു.